വിലവര്‍ധനവില്‍ പ്രതിഷേധം: അടുപ്പുകൂട്ടി സമരം നടത്തി
1542967
Wednesday, April 16, 2025 6:28 AM IST
നെയ്യാറ്റിന്‍കര: പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് അടുപ്പുകൂട്ടി സമരം നടത്തി. മാരായമുട്ടം പോസ്റ്റ് ഓഫീസിനു മുൻപില് സംഘടിപ്പിച്ച സമരം എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള അധ്യക്ഷനായി. കെപിസിസി സെക്രട്ടറി ഡോ. ആര്. വത്സലന്‍ മുഖ്യപ്രഭാഷണം നടത്തി.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനിൽ, ഡിസിസി സെക്രട്ടറി ബി. നിർമല, വാർഡ് മെമ്പർമാരായ അമ്പലത്തറയിൽ ഗോപകുമാർ, കാക്കണം മധു, മഞ്ജുഷാ ജയൻ എന്നിവര്‍ പങ്കെടുത്തു.