പോലീസുകാരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ
1542978
Wednesday, April 16, 2025 6:43 AM IST
കഴക്കൂട്ടം: കൈയിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ ഹെൽമെറ്റ് കൊണ്ടടിച്ച 19 കാരൻ പിടിയിൽ. മണ്‍വിള ട്രെനിറ്റിയിൽ റയാണ് ബ്രൂണോ (19) യെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയോടെ പട്രോളിംഗിന്റെ ഭാഗമായി പോലീസ് സംഘം തൃപ്പാദപുരത്തെ ത്തിയപ്പോള്‍ യുവാവ് പുകവലിക്കുന്നതു കാണുകയും സിഗരറ്റ് കളയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിർദേശം നൽകിയിട്ടും അനുസരിക്കാൻ തയാറാകാതിരുന്നതിനെ തുടർന്ന് സിഗരറ്റ് പോലീസ് തട്ടിക്കളയുകയും പെറ്റി നല്‍കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ റയാന് മാതാവിനെയും കൂട്ടിയെത്തി കഴക്കൂട്ടം സബ്സ്റ്റേഷനു സമീപം പോലീസ് വാഹനം തടഞ്ഞ് ഹെല്‍മറ്റുപയോഗിച്ച് സിപിഒ രതീഷിനെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ സിപിഒ വിഷ്ണുവിനും മര്‍ദനമേറ്റു. അറസ്റ്റു ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.