അംബേദ്കര്‍ ജയന്തി ദിനാചരണം
1542966
Wednesday, April 16, 2025 6:28 AM IST
വെള്ളറട: ബിജെപി വെള്ളറട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ ഡോ: അംബേദ്കറുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വെള്ളറട ജംഗ്ഷനില്നടന്ന പരിപാടിയില്‍ വെള്ളറട മണ്ഡലം ജനറല്‍ സെക്രട്ടറി ചൂണ്ടിക്കല്‍ ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു. പരിപാടിയില്‍ നേതാക്കളായ ജെ. പത്മകുമാര്‍, എസ്. സുരേഷ് കുമാര്‍, വിനുകുമാര്‍, രതീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.