തേക്കുപാറ സെന്റ് മേരിസ് പള്ളി കൂദാശ ചെയ്തു
1542716
Monday, April 14, 2025 6:18 AM IST
അന്പൂരി: ചങ്ങനാശേരി അതിരുപതയുടെ തെക്കൻ മേഖലയിലെ ആദ്യ ദേവാലയങ്ങളിൽ ഒന്നായ പുനഃനിർമിക്കപ്പെട്ട തേക്കുപാറ സെന്റ് മേരിസ് പള്ളി ചങ്ങനാശേരി ആർച്ച് ബിഷപ് മാർ. തോമസ് തറയിൽ കൂദാശ ചെയ്തു.
വികാരി ജനറാൾ മോൺ. ഡോ.ജോൺ തെക്കേക്കര, ഫൊറോനാ വികാരി ഫാ.സോണി കരുവേലിൽ, വികാരി ഫാ. ടോണി നമ്പിശേരികളം എന്നിവർ സഹകാർമ്മികർ ആയിരുന്നു.