ജി. കാർത്തികേയൻ അനുസ്മരണം
1542963
Wednesday, April 16, 2025 6:28 AM IST
നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജി. കാർത്തികേയൻ അനുസ്മരണവും കോൺഗ്രസ് വാർഡ് പ്രസിഡന്റുമാർക്ക് ഐഡി കാർഡ് വിതരണവും ലഹരിക്കെതിരെ ബോധവത്കരണവും നടത്തി. കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്. നായർ ഐഡി കാർഡ് വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോപ്പിൽ ശശിധരൻ അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വെള്ളനാട് ജ്യോതിഷ് കുമാർ ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് എടുത്തു. കോൺഗ്രസിന്റെ ജില്ല-ബ്ലോക്ക്- മണ്ഡലം നേതാക്കളും പോഷക സംഘടന നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.