ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
1542754
Monday, April 14, 2025 7:22 PM IST
തിരുവനന്തപുരം: പേയാട് ഉജ്ജയിനി മഹാകാളി അമ്മന്‍ കോവിലിലെ അമ്മന്‍കൊട മഹോത്സവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി 12 വരെയും ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയും കുണ്ടമണ്‍ഭാഗം മുതല്‍ പേയാട് ജംഗ്ഷന് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കുംഭകുടം എഴുന്നെള്ളിപ്പിനോടനുബന്ധിച്ച് ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കുന്നതിനായി ചൊവ്വാഴ്ച വൈകുന്നേരം നാലു മുതല്‍ തിരുവനന്തപുരം ഭാഗത്തുനിന്ന് കാട്ടാക്കടയ്ക്കു വരുന്ന വാഹനങ്ങള്‍ തിരുമല - മങ്കാട്ടുകടവ് - തച്ചോട്ടുകാവ് വഴി പോകണം. കാട്ടാക്കട ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ളവ തച്ചോട്ടുകാവ് - തിരുമല വഴി പോകണം.
എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് കുണ്ടമണ്‍ഭാഗം മുതല്‍ പേയാട് ജംഗ്ഷന്‍വരെ റോഡിന്റെ വശങ്ങളില് പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും വിളപ്പില്‍ശാല പോലീസ് അറിയിച്ചു.