ബൈക്ക് കത്തിനശിച്ചു
1542730
Monday, April 14, 2025 6:30 AM IST
പേരൂര്‍ക്കട: തീ പിടിത്തത്തെ തുടര്‍ന്ന് ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. വെള്ളായണി കിണറ്റുവിള പുത്തന്‍വീട്ടില്‍ സക്കീറിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് കത്തിയത്.
ഇന്നലെ വൈകുന്നേരം മൂന്നോടെ പൂജപ്പുര പരീക്ഷാ ഭവനു സമീപമാണ് സംഭവം. ബൈക്കിന്റെ ഇലക്ട്രിക്കല്‍ പാര്‍ട്ടിലുണ്ടായ പ്രശ്നമാണ് കത്താന്‍ കാരണമെന്നു ഫയര്‍ഫോഴ്സ് അറിയിച്ചു.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ കെ.എന്‍ ഷാജിയുടെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.