ഗവ. മോഡല്‍ എച്ച്എസ്എല്‍ പിഎസിന്റെ ചുറ്റുമതില്‍ തകര്‍ന്നു
1542732
Monday, April 14, 2025 6:30 AM IST
പേരൂര്‍ക്കട: തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എല്‍പിഎസ് ആൻഡ് നഴ്സറിയുടെ ചുറ്റുമതില്‍ തകര്‍ന്നു വീണു. തൈക്കാട് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വശത്തുള്ള മതിലിന്റെ ഒരുഭാഗമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.
മൂന്നാള്‍പൊക്കം വരുന്ന കരിങ്കല്‍ക്കെട്ടിന്റെ മൂന്നുമീറ്ററോളം ഭാഗത്തെ കെട്ടാണ് ഇടിഞ്ഞു റോഡിലേക്ക് വീണത്. മതിലിന്റെ ബാക്കിയുള്ള ഭാഗവും ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്.