കേസരി-എസ്.എൽ.ശ്യാം ക്രിക്കറ്റ് ടൂർണമെന്റ്: ന്യൂസ് 18 കേരളം ചാന്പ്യന്മാർ
1542728
Monday, April 14, 2025 6:24 AM IST
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേസരി - എസ്. എൽ.ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസണിൽ ന്യൂസ്18 കേരളം ചാന്പ്യന്മാരായി. ഫൈനലിൽ മാതൃഭൂമി ന്യൂസിനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ന്യൂസ് 18 കേരളയുടെ വിജയം. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങളും സമ്മാനിച്ചു.
എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐഎഎസ് മുഖ്യാതിഥിയായിരുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്.കുമാർ, കേരളാ രഞ്ജി താരം ഷോണ്‍ റോജർ, കെസിഎ ഉപദേശക സമിതി ചെയർമാൻ രഞ്ജിത് തോമസ്,
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി. നായർ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സി.രാജ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരണ്‍ബാബു, എബി ടോണിയോ എന്നിവരും പുരസ്കാരങ്ങൾ സമ്മാനിച്ചു.