കെട്ടിടത്തിനു മുകളില്‍ക്കയറിയ ആളെ ഫയര്‍ഫോഴ്സ് താഴെയിറക്കി
1542968
Wednesday, April 16, 2025 6:28 AM IST
പേരൂര്‍ക്കട: പൂജപ്പുര ഹിന്ദുസ്ഥാന്‍ ലാറ്റക്സ് കെട്ടിടത്തിനു മുകളില്‍ കയറിയ യുവാവിനെ ഫയര്‍ഫോഴ്സ് താഴെയിറക്കി. തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു സംഭവം.
സ്റ്റാച്യു പൗണ്ടുകുളം സ്വദേശി ജോയി (40) ആണ് കെട്ടിടത്തിന്റെ നാലാംനിലയില്‍ കയറി ഇരിപ്പുറപ്പിച്ചത്. സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ മുകളിലെത്തിയത്. വിവരമറിഞ്ഞ് തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് സ്റ്റേഷന് ഓഫീസര്‍ നിഥിന് രാജ്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഷാജിഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് ജോയിയെ താഴെയിറക്കിയത്.
മാനസിക വിഭ്രാന്തിയുള്ളയാളാണു ജോയി എന്നു പൂജപ്പുര പോലീസ് അറിയിച്ചു. ഇയാളെ പിന്നീട് പോലീസ് ഇടപെട്ട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.