ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ സമ്മേളനം
1542961
Wednesday, April 16, 2025 6:28 AM IST
നെടുമങ്ങാട്: കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ പ്രസിഡന്റ് ജെ. ശശാങ്കൻ അധ്യക്ഷത വഹിച്ചു. പരിഷത്തിന്റെ സ്ഥാപകാംഗവും മുൻ എംപിയുമായ സി.പി. നാരായണൻ, ജില്ലാ സെക്രട്ടറി ജി. ഷിംജി എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജി. ഷിംജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്. ബിജുകുമാർ വരവു-ചെലവ് കണക്കുകളും അവതരിപ്പിച്ചു. പിപിസി റിപ്പോർട്ട് കെ.ജി. ശ്രീകുമാർ അവതരിപ്പിച്ചു. നിർവാഹക സമിതി അവലോകനം പി. ഗോപകുമാർ അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എച്ച്. അജിത് കുമാർ സ്വാഗതവും ബി. നാഗപ്പൻ നന്ദിയും പറഞ്ഞു.