രേഖകളില്ല; സ്പയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
1542721
Monday, April 14, 2025 6:24 AM IST
പേരൂര്‍ക്കട: മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ചുവന്ന സ്പയുടെ പ്രവര്‍ത്തനം പോലീസ് ഇടപെട്ട് നിര്‍ത്തിവയ്പിച്ചു.
തമ്പാനൂര്‍ സ്റ്റേഷന് പരിധിയില്‍ എസ്എസ് കോവില്‍ റോഡില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന റോയല്‍ കോസ്മോസ് ആൻഡ്് വെല്‍നെസ് സെന്ററിന്റെ പ്രവര്‍ത്തനമാണ് നിര്‍ത്തിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സിഐ വി.എം. ശ്രീകുമാറിനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ലൈസന്‍സില്ലാതെയാണ് സ്പ പ്രവര്‍ത്തിച്ചുവന്നതെന്ന് കണ്ടെത്തുകയായിരുന്നു. പരിശോധന പൂര്‍ത്തിയാക്കിയ പോലീസ് നഗരസഭാ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.