കവടിയാർ നിർമലാഭവൻ മാതൃവേദി യൂണിറ്റിന് ചങ്ങനാശേരി അതിരൂപത തലത്തിൽ അംഗീകാരം
1542974
Wednesday, April 16, 2025 6:43 AM IST
തിരുവനന്തപുരം: 2024-25 കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്കു തിരുവനന്തപുരം ലൂർദ് ഫൊറോനയുടെ കീഴിൽ കവടിയാർ നിർമല ഭവൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന മാതൃ-പിതൃ വേദി യൂണിറ്റ് തിരുവനന്തപുരം ഫൊറോനയിലെ ഏറ്റവും മികച്ച മാതൃവേദി യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്നു ചങ്ങനാശേരി അതിരൂപതയിലെ 240-ൽ പരം യൂണിറ്റുകളിൽ ഒന്നാമത്തെ മികച്ച യൂണിറ്റായി അംഗീകാരം നേടി. ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിൽ അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ ഉത്ഘാടനം നിർവഹിച്ച മാതൃ-പിതൃവേദി പ്രവർത്തന വർഷ ഉദ്ഘാടന ചടങ്ങിൽ വികാരി ജനറാൾ ഫാ. ആന്റണി ഏത്തക്കാട്ടിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. തിരുവനന്തപുരം ലൂർദ് ഫൊറോന ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളും ഫൊറോന വികാരിയുമായ റവ. ഡോ. ജോൺ തെക്കേക്കരയിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങി.
ലൂർദ് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പൊന്നാറ്റിൽ ഡയറക്ടറായും സിസ്റ്റർ മെർലിറ്റ് കവലക്കൽ എസ്എബി എസ് ആനിമേറ്ററായും പ്രവർത്തിക്കുന്ന യൂണിറ്റിലെ ഭാരവാഹികളായ ലൗലി വർഗീസ്, സ് നേഹ തോമസ്, സാലി ജോയ്, സിബിന ബെന്നി, ലീമാ സെബാസ്റ്റ്യൻ, ഷെർലി നെവിൽ, മോളി ജോൺസൺ, ജിസ് ടോണി, ബിൻസി ബേബി, സോണിയാ മനേഷ്, ജെസീനാ ജോസഫ് എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.