ഫുട്പാത്തിനെ തടസപ്പെടുത്തി കേബിള്‍ കൂമ്പാരം !
1542722
Monday, April 14, 2025 6:24 AM IST
പേരൂര്‍ക്കട: തൈക്കാട് ശിശുക്ഷേമസമിതി ഓഫീസിനു സമീപം റോഡിനിരുവശത്തെയും ഫുട്പാത്തില്‍ കേബിള്‍ കൂമ്പാരം. സ്വകാര്യ കമ്പനിയുടെ കേബിളുകളാണ് ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതയില്‍ ഇട്ടിരിക്കുന്നത്.
ഇരുവശത്തുമായി ഏകദേശം 50 മീറ്റര്‍ നീളം കേബിള്ച്ചുരുകള് അപഹരിച്ച നിലയിലാണ്. ചുറ്റിയനിലയിലുള്ള കേബിളുകള്‍ ഫുട്പാത്തിനെ മുഴുവനും മറച്ചിരിക്കുന്നത് അരയാള്‍ പൊക്കത്തിലാണ്. കുറേനാളായി കാല്‍നടയാത്രികരുടെ സഞ്ചാരം പൂര്‍ണ്ണമായി നിഷേധിച്ചുകൊണ്ടാണ് കേബിളുകള്‍ കൂമ്പാരം കൂട്ടി ഇട്ടിരിക്കുന്നത്.
ശിശുക്ഷേമ സമിതിയിലേക്കും സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുമായി നിരവധി പേരാണ് എത്തിച്ചേരുന്നത്. ഇവരെല്ലാം റോഡിലിറങ്ങിയാണ് നടക്കുന്നത്. കേബിളുകള്‍ സ്ഥിരമായി കിടന്ന് മഴയും വെയിലുമേറ്റതോടെ ഇതിലുള്ള ലോഹഭാഗം തുരുമ്പിച്ച് വെള്ളംകലര്ന്ന് ഫുട്പാത്തില്‍ ഒലിച്ചിറങ്ങിയിട്ടുമുണ്ട്.