പ്രതിഷേധ ധര്‍ണ നടത്തി
1542965
Wednesday, April 16, 2025 6:28 AM IST
പേരൂര്‍ക്കട: നഗരസഭയുടെ തുരുത്തുമ്മൂല വാര്‍ഡിലൂടെ കടന്നുപോകുന്ന കിള്ളിയാറും ബണ്ടുറോഡും കൈയേറി നിര്‍മാണപ്രവര്‍ത്തനം നടത്തുന്ന സംഘത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ധര്‍ണ നടത്തി.
പേരൂര്‍ക്കട ഏരിയാകമ്മിറ്റി നടത്തിയ ധര്‍ണ ജില്ലാ വൈസ്പ്രസിഡന്റ് ശ്രീവരാഹം വിജയന് ഉദ്ഘാടനം ചെയ്തു. തുരുത്തുമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ ഒ. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജി. മഹാദേവന്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, ശ്രീനാഥ്, ആര്. രാജേഷ്, വി. വിജയകുമാര്‍, മണിക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.