വഞ്ചിയൂർ കോടതിയില്‍ ബോംബ് ഭീഷണി
1542969
Wednesday, April 16, 2025 6:28 AM IST
പേരൂര്‍ക്കട: കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്നു വ്യാജ ഭീഷണി. പോലീസും ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ യാതൊന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു വഞ്ചിയൂര്‍ കോടതിയുടെ ഔദ്യോഗിക മെയിലില്‍ ഇത്തരമൊരു സന്ദേശം എത്തിയത്.
കോടതിയില്‍ ബോംബുവച്ചിട്ടുണ്ടെന്ന ഇ-മെയില്‍ സന്ദേശം ലഭിച്ചതോടെ ഫോര്‍ട്ട് എസിയുടെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ സിഐയും സംഘവും പരിശോധനയ്ക്കെത്തി. കൂടാതെ ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും തെരച്ചിലിനെത്തുകയായിരുന്നു. മൂന്നുമുതല്‍ വൈകുന്നേരം ആറുവരെ മണിവരെ പരിശോധന തുടര്‍ന്നുവെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍സെല്‍ ടീം.