വയോധികനെ വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി
1542758
Tuesday, April 15, 2025 10:18 PM IST
മെഡിക്കല്‍കോളജ്: ഒറ്റയ്ക്കു താമസിക്കുന്ന വയോധികനെ വീടിന്റെ ഹാളിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരമന സത്യന് നഗര്‍ സ്വദേശി ഗോപി (64) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് രണ്ടിനാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടുമാസത്തിനു മുമ്പ് ഗോപിക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്ന നിഗമനത്തിലാണ് പോലീസ്. കരമന പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.