ഹൈവേയില്‍ കാര്‍ തലകീഴായി മറിഞ്ഞു
1542727
Monday, April 14, 2025 6:24 AM IST
കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേയില്‍ കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കാറിലുണ്ടായിരുന്ന രണ്ട് പേര് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
സഹോദരങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ കോവളത്ത് നിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടത്. കാര്‍ ഭാഗികമായി തകര്‍ന്നു.
മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് വേഗത കുറച്ചതോടെ വാഹനത്തിലിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ ഫ്ളൈ ഓവറിന്റെ ഡിവൈഡറില്‍ തട്ടി കീഴ്മേല്‍ മറിഞ്ഞു.