ആക്ട്സിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
1542718
Monday, April 14, 2025 6:18 AM IST
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ആഭിമുഖ്യത്തില്‍ വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ നടത്തും. വ്യാഴം ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് വചന സന്ദേശം നല്‍കും.
വെള്ളി ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്‍കും. ഈസ്റ്റര്‍ ദിനത്തിലെ ശുശ്രൂഷകള്‍ക്ക് ആക്ട്സ് പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജും ബിഷപ് മാത്യൂസ് മോര് സില്‍വാനോസും നേതൃത്വം നല്‍കും.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരിക്കുന്നവരുടെ വിടുതലിനായുള്ള പ്രത്യേക പ്രാര്‍ഥനയാണ് വിശുദ്ധവാരത്തില്‍ ആക്ട്സ് നടത്തുന്നതെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ അറിയിച്ചു.