പന്തം കൊളുത്തി പ്രകടനം
1542959
Wednesday, April 16, 2025 6:28 AM IST
നെടുമങ്ങാട്: അഴിമതി കേസിൽ പ്രതിയായ വീണ വിജയനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തിപ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: സി. മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നെട്ടിറച്ചിറജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.അർജുനൻ, അഡ്വ. എസ്. അരുൺകുമാർ, നെട്ടിറച്ചിറ രഘു, വിനുരാജ്, ഹാഷിം റഷീദ്, താഹിർ നെടുമങ്ങാട്, സുധീർ വാളിക്കോട്, സജി കൊല്ലംങ്കാവ്, ശ്യാംലാൽ, വിനോദ്, അഭിരാം തുടങ്ങിയവർ പങ്കെടുത്തു.