വെ​ള്ളറ​ട: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ലയിലെ 68-ാമ​ത് മ​ഹാതീ​ര്‍​ഥാട​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം പെ​സ​ഹാ വ്യാ​ഴം, ദുഃഖ​ വെ ള്ളി ദിവസങ്ങളിൽ ന​ട​ക്കും. ഒ​ന്നാംഘ​ട്ട തീ​ര്‍​ഥാ​ട​നം ഏ​പ്രി​ല്‍ ആറിന് ​അ​വ​സാ​നി​ച്ചി​രു​ന്നു.

ര​ണ്ടാം ഘ​ട്ട തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13-ാം തി​യ​തി ഞാ​യ​റാ​ഴ്ച സം​ഗ​മ വേ​ദി​യി​ല്‍ തീ​ര്‍​ഥാ​ട​ന ക​മ്മി​റ്റി​യും സ്വാ​ഗ​ത സം​ഘ​വും സം​യു​ക്ത​മാ​യി യോ​ഗം ചേ​ർ​ന്നു ര​ണ്ടാം​ഘ​ട്ട തീ​ര്‍​ഥാാ​ട​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്തു. ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഒ​ന്നാം ഘ​ട്ട തീ​ര്‍​ഥാ​ട​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ര​ണ്ടാം ഘ​ട്ട തീ​ര്‍​ഥാ​ട​ന​ത്തി​നും ഉ​ണ്ടാ​കു​മെ​ന്നു യോ​ഗ​ശേ​ഷം ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
കേ​ര​ള ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ​യും എ​ക്‌​സൈ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കും. കേ​ര​ള -ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സ് സ​ര്‍​വീ​സ് സൗ​ക​ര്യ​വും ഉ​ണ്ടാ​കും. ആ​രോ​ഗ്യ രം​ഗ​ത്തും സ​ര്‍​ക്കാ​രി​ന്‍റെ​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സൗ​ജ​ന്യ സേ​വ​ന​വും ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്.

ഫു​ഡ് സേ​ഫ്റ്റി, ഗ്രീ​ന്‍ മി​ഷ​ന്‍ ആ​ൻ​ഡ് ക്ലീ​നിം​ഗ് ക​മ്മി​റ്റി​യും സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. കു​ടി​വെ​ള്ള സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ മു​ത​ല്‍ രാ​ത്രി മു​ഴു​വ​ന്‍ സ​മ​യ​വും തീ​ര്‍​ഥാ​ട​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ലൈ​റ്റും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തി​ട്ടു​ള്ള​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പെ​സ​ഹാ​വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി, വ​ലി​യ ശ​നി ദി​വ​സ​ങ്ങി​ല്‍ സം​ഗ​മ വേ​ദി​യി​ല്‍ വി​ശു​ദ്ധ വാ​ര തി​രു​ക​ര്‍​മ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.