വീടിന് തീ പിടിച്ച് വീട്ട് സാധനങ്ങൾ കത്തി നശിച്ചു
1542724
Monday, April 14, 2025 6:24 AM IST
കാട്ടാക്കട: വീടിന് തീ പിടിച്ച് വീട്ട് സാധനങ്ങൾ കത്തി നശിച്ചു. കുരിശടി ജംഗ്ഷന് സമീപം വട്ടകൈത ഷാനി തസ്തക്കീറിന്റെ വീടിനാണ് തീ പിടിച്ചത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകളടക്കം വിലപിടിപ്പുള്ള സാധനങ്ങൾ കത്തി നശിച്ചു. വീട്ടിൽ ആളില്ലായിരുന്നു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
വീട്ടിൽ നിന്നും പുകവരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴിസിനെ അറിയിക്കുകയായിരുന്നു. ഉടനെ തീ അണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ട് ആകാം കാരണം എന്നാണ് കരുതുന്നത്.