വെള്ളറട ഫോസ്റ്റര്‍ മെമ്മോറിയല്‍ ഇടവകയില്‍ കുരുത്തോല പ്രദക്ഷിണം
1542712
Monday, April 14, 2025 6:18 AM IST
വെള്ളറട: വെള്ളറട ഫോസ്റ്റര്‍ മെമ്മോറിയല്‍ ഇടവകയില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു. പ്രഭാത ആരാധനയ്ക്ക് ശേഷം കുരുത്തോലയേന്തിയ ഘോഷയാത്രയില്‍ ആയിരത്തിലതികം അധികം പേര് പങ്കെടുത്തു.
റവ. ധര്‍മരാജ് ശുശ്രുഷകള്‍ക്ക് നേതൃത്വം നല്കി. വിബിഎസ് ഡയറക്ടര്‍ നിഖില്‍ ചാങ്ങ വചന ശുശ്രുഷ നടത്തി. സഹ ശുശ്രുഷകന്‍ ഷിന്റോ സ്റ്റാന്‍ലി, ഇടവക സെക്രട്ടറി റ്റി. ഫ്രാന്‍സിസ്, അക്കൗണ്ടന്റ് ജസ്റ്റിന് ജയകുമാര്‍, കമ്മിറ്റി അംഗങ്ങളായ ഷിനോജ്, കുമാര്‍, അതുല്‍ ഷൈന്‍, രാഹുല്‍, സുന്ദരരാജ്, ജസ്റ്റിന് വിത്സരാജ്,
ധര്‍മരാജ്, ആര്. സി. ശാന്ത, ജിജി സനല്‍, സണ്‍ഡേ സ്കൂള്‍ സെക്രട്ടറി ലീന, യുവജന സംഘടന സെക്രട്ടറി പ്രിയ, സ്ത്രീ ജന സംഘടന സെക്രട്ടറി സുമന. ബാലജ സംഘടന കണ്‍വീനവര്‍ കെ. സി. ജിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.