കെസിസി നെടുമങ്ങാട് അസംബ്ലി പ്രവര്‍ത്തനോദ്ഘാടനം
1542976
Wednesday, April 16, 2025 6:43 AM IST
നെടുമങ്ങാട്: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) കേരളത്തിലുടനീളം സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച നെടുമങ്ങാട് അസംബ്ലിയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. മുക്കോല സിഎസ്ഐ സഭയില്‍ നടന്ന യോഗത്തില്‍ അസംബ്ലി പ്രസിഡന്റ് റവ. എന്‍.ആര്. സനില്‍ കുമാര്‍ അധ്യക്ഷനായിരുന്നു.
സോള്‍ വിന്നിംഗ് ചര്‍ച്ച് ഓഫ് ഇന്ത്യ സഭയുടെ ബിഷപ് ഡോ. ഓസ്റ്റില്‍ പുതിയ ഭാരവാഹികള്‍ക്കുള്ള നിയോഗ ശുശ്രൂഷയ്ക്കു നേതൃത്വം നല്കി. കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യസന്ദേശം നല്കി. കെസിസി ജില്ലാ പ്രസിഡന്റ് ഫാ. എ.ആര്. നോബിള്‍, ട്രഷറര്‍ റവ.ഡോ.എല്‍. ജെ. സാംജീസ്, അസംബ്ലി സെക്രട്ടറി ജി. വിജയരാജ്, ട്രഷറര്‍ ജെ.വി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.