നിർത്തിയിട്ട കാറിനു പിറകിൽ ലോറി ഇടിച്ചു കയറി
1542720
Monday, April 14, 2025 6:24 AM IST
നേമം: കരമന-കളിയിക്കാവിള പാതയിൽ വെള്ളായണി ജംഗ്ഷനു സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കാറിനു പിറകിൽ തമിഴ്നാട്ടിൽ നിന്നുമെത്തിയ ലോറി ഇടിച്ചു കയറി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
ലോറി ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിയിരുന്ന കാർ റോഡിലെ ഇരുമ്പ് കൈവരിയിൽ ഇടിച്ചു നിന്നു.
നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്ക് ഗുരുതരമല്ല.