ബോധവത്കരണ ക്യാമ്പ്
1542960
Wednesday, April 16, 2025 6:28 AM IST
വെഞ്ഞാറമൂട് : കേരള ഫയർ ആൻഡ് റസ്ക്യൂ വെഞ്ഞാറമൂട് സ്റ്റേഷന്റെയും എസ്പിസിയുടെയും യുവാക്കളുടെ സംഘടനയായ സ്നേഹക്കൂടിന്റെയും സംയുക്താഭിമുഖ്യത്തിൽ അഗ്നിരക്ഷാ ദിനത്തിൽ പ്രഥമ ശുശ്രൂഷയുടെയും, അഗ്നി സുരക്ഷയുടെയും ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. അഡ്വ. ഡി.കെ. മുരളി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
സ്നേഹക്കൂട് ഓർഗനൈസിംഗ് സെക്രട്ടറി എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ എം.എസ്. കൃഷ്ണനുണ്ണി സ്വാഗതം ആശംസിച്ചു. എ. ഷാനവാസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, ജില്ലാ പഞ്ചായത്തംഗം ഷീലാകുമാരി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈ.വി. ശോഭ കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു എസ്. നായർ, നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടർ സജീവ് തൈക്കാട്, എ.കെ. അഷറഫ്, വി.എസ്. ബിജു കുമാർ, കെ.പി. സാജിദ് തുടങ്ങിയവർ പ്രസംഗിച്ചു. എസ്. സുബ്രഹ്മണ്യൻ ചെട്ടിയാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി. അനിൽകുമാർ ക്യാമ്പിനു നേതൃത്വം നൽകി. സിപിഒ എ. സുനിൽകുമാർ നന്ദി പറഞ്ഞു. തുടർന്നു റോഡ് ഷോയും സംഘടിപ്പിച്ചു.