നാരായണന് നായര്‍ മാതൃകാ വ്യക്തിത്വം: മന്ത്രി വി. ശിവന്‍കുട്ടി
1542962
Wednesday, April 16, 2025 6:28 AM IST
പേരൂര്‍ക്കട: ഡോ. എന്‍. നാരായണന് നായര്‍ നിയമ വിദ്യാഭ്യാസ രംഗത്ത് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമാണെന്നു മന്ത്രി വി. ശിവന്‍കുട്ടി. ലോ അക്കാഡമിയുടെ നേതൃത്വത്തില്‍ വഴുതക്കാട് ശ്രീമൂലം ക്ലബില്‍ സംഘടിപ്പിച്ച എന്‍. നാരായണന് നായർ നാലാം സ്മൃതി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് മുന്‍ വിസി ഡോ. എന്‍.കെ. ജയകുമാര്‍, ബാര്‍ മുന്‍ കൗണ്‍സില്‍ ചെയര്മാന് അഡ്വ. വിനോദ് സിംഗ് ചെറിയാന്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന് ചെയര്മാന് അഡ്വ. കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍, ബാര്‍ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്മാന് അഡ്വ. സി. ഗോപാലകൃഷ്ണന് നായര്‍, കേരള ലോ അക്കാഡമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.കെ. ശ്രീനാരായണ ദാസ്, അക്കാദമി ഡയറക്ടര്‍ അഡ്വ. നാഗരാജ് നാരായണന്, അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ പ്രഫ. കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.