തെക്കന്‍ കുരിശുമലയില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു
1542713
Monday, April 14, 2025 6:18 AM IST
വെളളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമമായ തെക്കന്‍ കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ ഓശാന ഞായര്‍ തിരുന്നാള്‍ ആചരിച്ചു.
തെക്കന്‍ കുരിശുമല തീര്‍ഥാടന കേന്ദ്രത്തിന്റെ പ്രവേശന കവാടമായ കൂതാളിയിലെ ക്രിസ്തുരാജ പാദപീഠത്തില്‍ രാവിലെ ഏഴിനു പ്രാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.
ഓശാനാ ഞായര്‍ തിരുന്നാള്‍ ദിവ്യബലിക്ക് തെക്കന്‍ കുരിശുമല വോളന്റിയേഴ്സ് കമ്മിറ്റി ചെയര്‍മാനും തെക്കന്‍ കുരിശുമല ഇടവക വികാരിയുമായ ഫാ. എസ്അരുണ്‍ കുമാര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.