കിണറ്റില്‍ വീണ മൂന്ന് വയസുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി അയൽവാസി
1542725
Monday, April 14, 2025 6:24 AM IST
വെള്ളറട: കിണറ്റില്‍ വീണ മൂന്ന് വയലുകാരിയെ സാഹസികമായി രക്ഷപ്പെടുത്തിയ സമീപവാസിക്ക് അഭിനന്ദന പ്രവാഹം. ചാമവിള മുണ്ടനാട് റിട്ട.ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എന്ന നാട്ടുകാരുടെ പ്രീയപ്പെട്ട വേണുവാണ് ബാലികയ്ക്ക് രക്ഷകനായെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ചാമവിള , മുണ്ടനാട് കൊക്കോട് വീട്ടില്‍ അനു -അനി ദമ്പതികളുടെ മകള്‍ ശിവാനിയെയാണ് മുപ്പത് അടിയിലേറെ ആഴമുള്ള കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അമ്മയോടൊപ്പം കിണറ്റിനരികിലെത്തിയ കുഞ്ഞ് അപ്രതീക്ഷികമായി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തു പണി ചെയ്തു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ കിണറിനടുത്തെത്തി നിലവിളിയുമായി നില്‍ക്കുമ്പോഴാണ് സമീപവാസിയായ ശ്രീകുമാര്‍ ഓടിയെത്തി അരക്കു കയര്‍ കെട്ടി കിണറ്റിലേക്കിറങ്ങിയത്.
വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന ബാലികയെ നിമിഷങ്ങള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ബാലിക പൂര്‍ണ ആരോഗ്യവതിയാണ്. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി വി എസ് ഉദയന്റെ നേതൃത്വത്തില്‍ ആദരിച്ചു.