അംബേദ്കർ ജയന്തി ആഘോഷിച്ചു
1542979
Wednesday, April 16, 2025 6:43 AM IST
തിരുവനന്തപുരം: നവോത്ഥാന നായകനും ഭരണഘടനാ ശില്പിയുമായ ഡോ. ബി.ആർ. അംബേദ്കറുടെ 134-ാമത് ജയന്തി ദിനാചരണത്തിന്റെ ഭാഗമായി പട്ടികജാതി സമിതിയുടെ നേതൃത്വ ത്തിൽ തിരുവനന്തപുരം ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നിയമസഭാ മന്ദിര ത്തിലെ അംബേദ്കർ പ്രതിമയിൽ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന്, ഭരണഘടന സംരക്ഷണ പദയാത്ര നടത്തി.
രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ അനുസ്മരണ സമ്മേളനം ചേർന്നു. ജില്ലാ പ്രസിഡന്റ് കെ. സുനിൽകുമാർ അധ്യക്ഷനായിരുന്നു.സെക്രട്ടറി എം.പി. റെസൽ സ്വാഗതം ആശംസിച്ചു. സംസ്ഥാന, ജില്ലാ, യൂണിറ്റ് കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും ഭരണഘടന സംരക്ഷണ പ്രതിജ്ഞയുമെടുത്തു.