ഒറ്റഞാർ നെൽകൃഷി പരിശീലനം
1542109
Saturday, April 12, 2025 6:55 AM IST
പാറശാല: രൂപതയുടെ സോഷ്യൽ സർവീസ് പ്രസ്ഥാനമായ ക്ഷേമയുടെ നേതൃത്വത്തിൽ, ഇൻഫാമിന്റെ സഹകരണത്തോടെ, ചെങ്കൽ ഗപഞ്ചായത്തിലെ നെറ്റിയൂർ വാർഡിലെ, കാരിയോട് കരിക്കകരി ഏലായിൽ ഒറ്റഞാർ നെൽകൃഷി പരിശീലനം സംഘടിപ്പിച്ചു. നൂതന രീതിയിലുള്ള നെൽകൃഷി രീതികളെ പറ്റി ക്ഷേമ ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ ക്ലാസ് എടുത്തു.
ക്ഷേമ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോൺ പുന്നാറ, ഇൻഫാം കാർഷിക ജില്ലാ പ്രസിഡന്റ് ധർമരാജ്, സംസ്ഥാന സമിതി അംഗം സനൽ, ക്ഷേമ കോ-ഓർഡിനേറ്റർമാ രായ ജോയ് ഫ്രാൻസ് മുല്ലശേരി, സാലി, ക്ഷേമ യൂണിറ്റ് സെക്രട്ടറിമാർ, നെൽകർഷകർ, കർഷകസമിതി സെക്രട്ടറി മണിയൻ എന്നിവർ നേതൃത്വം നൽകി.