കോണ്‍ഗ്രസ് ലഹരി വിരുദ്ധ സദസും കവിയരങ്ങും സംഘടിപ്പിച്ചു
1542105
Saturday, April 12, 2025 6:54 AM IST
പാറശാല: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശാല ജംഗ്ഷനില്‍ ലഹരി വിരുദ്ധസദസും കവിയരങ്ങും സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി ഡോ. ആര്.വല്സലന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്. ജോണിന്റെ അധ്യക്ഷതയില്‍ ബാബുക്കുട്ടന് നായര്‍, കൊറ്റാമം വിനോദ്, അഡ്വ. മഞ്ചവിളാകം ജയന്, പാറശാല സുധാകരന്, കൊല്ലിയോടു സത്യനേശന്, അഡ്വ. പാലിയോട് അനൂപ്, വേലപ്പന് നായര്‍, ജസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.