ഇടിഞ്ഞാറില്‍ "ലഹരിക്കെതിരേ കായികലഹരി' പരിശീലനക്യാന്പ്
1541788
Friday, April 11, 2025 6:52 AM IST
പാലോട് : ലഹരിക്കെതിരെ കായികലഹരി എന്ന സന്ദേശമുയര്‍ത്തി ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്കൂളില്‍ ഫുട്ബോള്‍ പരിശീലനക്യാമ്പ് ആരംഭിച്ചു.
ഗോകുലം കേരള വിമുക്തി മിഷന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഗോകുലം കേരള കുട്ടികള്‍ക്ക് ജെഴ്സികള്‍ വിതരണവും ചെയ്തു. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് എക്സൈസ് ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗോകുലം കേരള എഫ്സി ഹെഡ് മൈക്കിള്‍ ആന്‍ഡ്രൂസ് ജഴ്സികള്‍ വിതരണം ചെയ്തു.
പിടിഎ പ്രസിഡന്റ് സുബീഷ് കുമാര്‍ അധ്യക്ഷനായി. പ്രഥമാധ്യാപിക ജസ്ലറ്റ് സേവിയര്‍, അഭിഷേക്, ഗീതാകുമാരി, കൃപ എന്നിവര്‍ സംസാരിച്ചു. പരിശീലനകാലത്തു മികവു കാട്ടുന്ന കളിക്കാരെ ഗോകുലം കേരള ടീമിലേക്ക് സെലക്ട് ചെയ്യും.