മാറനല്ലൂർ ക്രൈസ്റ്റ് നഗര്‍ കോളജ് മികച്ച ഹരിത കലാലയം
1541781
Friday, April 11, 2025 6:40 AM IST
തിരുവനന്തപുരം: മാറനല്ലൂര്‍ പഞ്ചായത്തിലെ ഏറ്റവും മികച്ച ഹരിത കലാലയത്തിനുള്ള പുരസ്കാരം എ പ്ലസ് ഗ്രേഡോടുകൂടി ക്രൈസ്റ്റ് നഗര്‍ കോളജ് നേടി.
നിരവധി പരിശോധനകളും സര്‍വേയും നടത്തിയാണ് മികച്ച ഹരിത കലാലയത്തെ തെരഞ്ഞെടുത്തത്. കലാലയ പരിസരം, ഓഫീസ്, ക്ലാസ് മുറികള്‍, കാന്റീന്, ശുചിമുറികള്‍, മാലിന്യസംസ്കരണം തുടങ്ങിയവ പരിശോധനാ വിധേയമാക്കി.
മാറനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സുരേഷ്കുമാറില്‍നിന്നും കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ജേക്കബ് പുരസ്കാരം ഏറ്റുവാങ്ങി.
ഗ്രീന്‍ പ്രോട്ടോകോള്‍ ഏറ്റവും മാതൃകാപരമായ രീതിയില്‍ പരിപാലിക്കുന്ന കലാലയമാണ് ക്രൈസ്റ്റ് നഗര്‍ കോളജെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാര്‍ പറഞ്ഞു.