മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു
1542097
Saturday, April 12, 2025 6:50 AM IST
തിരുവനന്തപുരം: സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ 'പൊന്നി' എന്ന നോവലിനെ ആധാരമാക്കി 'പൊന്നി: നോവലും സിനിമയും' എന്ന വിഷയത്തിൽ മലയാറ്റൂർ ഫൗണ്ടേഷൻ നടത്തിയ സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നേമം സ്വദേശി ഡോ. കെ.എസ്. അനിൽകുമാർ, എറണാകുളം ചങ്ങമ്പുഴ നഗർ സ്വദേശി അജയ് നാരായണൻ, തൃശൂർ സ്വദേശി ടി.ജി. ബിന്ദു എന്നിവരാണ് ആദ്യമൂന്നു സ്ഥാനങ്ങളിലെ വിജയികൾ.
മലയാറ്റൂരിന്റെ 98-ാമത് ജന്മവാർഷികദിനമായ മേയ് 30ന് ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. സി. റഹിം ജൂറി ചെയർമാനും ജോൺ തോമസ്, ശോഭാ രാജ്മോഹൻ, പി.ആർ. ശ്രീകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.