വിഷുക്കണി വിളവെടുപ്പ്
1542108
Saturday, April 12, 2025 6:55 AM IST
മെഡിക്കല്‍കോളജ്: ഉള്ളൂര്‍ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ ആക്കുളം കായല്‍തീരത്ത് ആരംഭിച്ച പച്ചക്കറികൃഷിയുടെ വിളവെടുപ്പ്- വിഷുക്കണി വിളവെടുപ്പ്- ചലച്ചിത്ര നടന് പ്രേംകുമാര്‍ നിര്‍വ്വഹിച്ചു. ആക്കുളം വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മൂന്ന് ഏക്കര്‍ സ്ഥലത്തായി വെണ്ട, പയര്‍, മുളക്, ചീര, തക്കാളി തുടങ്ങിയവയാണ് ഹരിത കൃഷിക്കൂട്ടത്തിന്റെ ശ്രമഫലമായി കൃഷിചെയ്തിരുന്നത്.
30 വര്‍ഷമായി തരിശുകിടന്ന സ്ഥലമാണ് കൃഷിയോഗ്യമാക്കി മാറ്റിയതെന്നും ഇത് കൃഷിഭവന്റെ വലിയൊരു നേട്ടമാണെന്നും കൃഷിഓഫീസര്‍ സി. സൊപ്ന പറഞ്ഞു. ചടങ്ങില്‍ കൃഷി അസി. ഡയറക്ടര്‍ ആര്. റിയാസ്, സുരേഷ് മുതുകുളം, രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.