ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
1541786
Friday, April 11, 2025 6:52 AM IST
നെടുമങ്ങാട്: മലയോര കർഷകർക്ക് ദുരിത ജീവിതത്തിൽനിന്നും മോചനം ലഭിക്കുന്നതിനും വന്യജീവി ആക്രമണത്തിൽനിന്നും അവരെ രക്ഷിക്കുന്നതിനും കാലഹരണപ്പെട്ട നിയമങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്നു സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ ആവശ്യപ്പെട്ടു.
യുഡിഎഫ് നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിമാനൂർ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് വാമനപുരം നിയോജക മണ്ഡലം ചെയർമാൻ കല്ലറ അനിൽകുമാർ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എംപി കരകുളം കൃഷണപിള്ള, ശരത്ചന്ദ്രപ്രസാദ്, പി.കെ. വേണുഗോപാൽ, കെ.എസ്. ശബരിനാഥൻ, ആനാട് ജയൻ, ബി.ആർ.എം. ഷെഫീർ, ആനക്കുഴി ഷാനവാസ്, എം. മുനീർ,
സുധീർ ഷാ പാലോട്, ബിനു എസ്. നായർ, ബി സുശീലൻ, ടി. അർജുനൻ, ജ്യോതിഷ്കുമാർ, ഉവൈസ് യാൻ, നിസാർ മുഹമ്മദ് സുൽഫി, മലയിൻകീഴ് നന്ദകുമാർ, ഇടവം ഖാലിദ്, എം.ആർ. മനോജ് തുടങ്ങിയവർ സംസാരിച്ചു.