കെഎസ്യു-എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്ക് വിജയം
1541777
Friday, April 11, 2025 6:40 AM IST
കെഎസ്യു പ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്നത് 13 വര്‍ഷത്തിനു ശേഷം
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ ഏഴ് ജനറല്‍ സീറ്റില്‍ ആറു സീറ്റില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളും ഒരു സീറ്റില്‍ കെഎസ്യു സ്ഥാനാര്‍ഥിയും വിജയിച്ചു.
ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ ഒരു വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കെഎസ്യു സ്ഥാനാര്‍ഥി വിജയിച്ചു.13 വര്‍ഷത്തിനു ശേഷമാണ് ഈ സ്ഥാനത്തേക്ക് കെഎസ് യു പ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്നത്.
ജനറല്‍ സെക്രട്ടറി, മൂന്നില്‍ രണ്ട് വൈസ് ചെയര്പേഴ്സണ്മാര്, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍ എന്നീ സ്ഥാനങ്ങളിലേക്കും എസ്എഫ്ഐ വിജയം നേടി. സ്റ്റുഡന്റ്സ് കൗണ്‍സിലിലേക്ക് ഏഴ് എസ്എഫ്ഐ സ്ഥാനാര്‍ഥികളും മൂന്നു കെഎസ്യു സ്ഥാനാര്‍ഥികളും വിജയം നേടി.
അക്കൗണ്ട്സ് കമ്മിറ്റിയിലേക്കു നാല് എസ്എഫ്ഐ സ്ഥാനാര്‍ഥികളും ഒരു കെഎസ്യു സ്ഥാനാര്‍ഥിയും വിജയം കൈവരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 എസ്എഫ്ഐ സ്ഥാനാര്‍ഥികളും നാല് കെഎസ്യു സ്ഥാനാര്‍ഥികളും വിജയിച്ചു.
ചെയര്‍മാനായി അശ്വിന് എസ്. നായര്‍ (തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്), ജനറല്‍ സെക്രട്ടറിയായി എ.വി. ഗോവിന്ദ് (ശൂരനാട് മില്ലത്ത് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍), വൈസ് ചെയര്‍പേഴ്സണ്‍മാരായി എ.അരുണ്‍ (കൊല്ലം ടികെഎം കോളജ്),
അഭിജിത്ത് രാജ് (ചാത്തന്നൂര്‍ എസ്എന്‍ കോള ജ്), ജോയിന്റ് സെക്രട്ടറിമാരായി ഗാഥ.ബി. രാജേഷ് (ചവറ ബിജെഎം കോളജ്), മുഹമ്മദ് കരീം (ധനുവച്ചപുരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്) എന്നിവര്‍ വിജയിച്ചു.