വിഷു വിപണമേള
1542090
Saturday, April 12, 2025 6:37 AM IST
നെടുമങ്ങാട്: ആര്യനാട് കുടുംബശ്രീ സിഡിഎസ് ആര്യനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വിഷു വിപണനമേള നടത്തുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ മേള ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ ജെ.ആർ. സുനിതകുമാരിയുടെ അധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ മോളി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐത്തി അശോകൻ, ജനപ്രതിനിധികളായ ഈ ഞ്ചപ്പുരി രാജേന്ദ്രൻ, സനൂജ, ഷീജ, സരസ്വതി എന്നിവർ പങ്കെടുത്തു.