യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
1541780
Friday, April 11, 2025 6:40 AM IST
പൂന്തുറ: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം ഗംഗാനഗര്‍ ടിസി - 63 /757 ഹൗസ് നമ്പര്‍ -91 മുഹമ്മദ് മന്‍സിലില്‍ മുഹമ്മദ് ഖനീഫയുടെ മകന് ഷബീറിനെ (39) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11.00 ഓടെ കമലേശ്വരം ഗംഗാനഗര്‍ സ്വദേശി വിനീഷിനെ (29) ഇയാള്‍ വീടിനു സമീപത്തുവച്ചു വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ശരീരത്തില്‍ സാരമായി പരിക്കേറ്റ വിനീഷ് ആശുപത്രിയില്‍ ചികിത്സ തേടി. വിനീഷ് നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷബീര്‍ പിടിയിലായത്. മുന്‍ വിരോധമായിരുന്നു ആക്രമണത്തില്‍ കലാശിച്ചത്.
പൂന്തുറ എസ്എച്ച്ഒ നിയാസിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍, ജയപ്രകാശ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.