ടിടിഇയെ മര്‍ദിച്ചെന്നു പരാതി
1541784
Friday, April 11, 2025 6:40 AM IST
തിരുവനന്തപുരം: ഐലന്‍ഡ് എക്സ്പ്രസില്‍ ടിടിഇയെ മര്‍ദിച്ചതായി പരാതി. ടിടിഇ ജയേഷിനാണ് മര്‍ദനമേറ്റത്. കൊല്ലംകോട് സ്വദേശിയായ രതീഷ് എന്ന സൈനികനാണു മര്‍ദിച്ചത്. തിരുവനന്തപുരം പേട്ട ആശുപത്രിയില്‍ ടിടി ഐ ചികിത്സയിലാണ്. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജനറൽ ടിക്കറ്റിൽ സ്ലീപ്പർ കോച്ചിൽ കയറിയതു ചോദ്യം ചെയ്തതാണ് മർദനത്തിനു കാരണമായത്. മര്‍ദ്ദിച്ചയാള്‍ക്കൊപ്പം ഉണ്ടായിരുന്ന നാല് പേര് ഓടി രക്ഷപ്പെട്ടു.