പത്തേമാരി പ്രവാസി മലയാളി അസോസിയേഷന് ജില്ലാ സമ്മേളനം
1542106
Saturday, April 12, 2025 6:55 AM IST
തിരുവനന്തപുരം: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന് തിരുവനന്തപുരം ജില്ലാ സമ്മേളനം സത്യന് സ്മാരക ഹാളില്‍ മാതാ കോളജ് മെഡിക്കല്‍ ടെക്നോളജി ചെയര്‍പേഴ്സണ്‍ ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മദനന് ടി. നാടർ അധ്യക്ഷത വഹിച്ചു.
ചെയര്മാന് സക്കീര്‍ പായിപ്ര മുഖ്യപ്രഭാഷണം നടത്തി. മ്യൂസിയം ഷെഫിന് മയക്കുമരുന്നിനെതിരേ ബോധവത്കരണ ക്ലാസ് എടുത്തു.
കുഞ്ഞുമുഹമ്മദ്, ടെസിബെന്നി, സലിം അബ്ദുള്റെഹുമാന്, ബഹറിന്‍ ചാപ്റ്റര്‍ മുഹമ്മദ് ഇറയ്ക്കല്‍, സംസ്ഥാന പ്രസിഡന്റ് കുമില് നസീര്‍, സനോജ് ഭാസ്കര്‍, ഷീബ കാട്ടാക്കട, അബ്ദുള്ള ബീമാപള്ളി, ഉഷാപ്രദീപ്, സുശീല, തുടങ്ങിയവർ പ്രസംഗിച്ചു. കലാസാംസ്കാരിക രംഗത്തെ പ്രമുഖനായ മാഹിന്‍ പാറവിളയെ ആദരിച്ചു.