ബോണക്കാട് കുരിശുമല തീർഥാടനത്തിനു തുടക്കം
1541778
Friday, April 11, 2025 6:40 AM IST
വിതുര: ബോണക്കാട് കുരിശുമലയിലെ 68-ാമത് കുരിശുമല തീർഥാടന ദിനങ്ങൾക്കു തുടക്കമായി. നെടുമങ്ങാട് റീജണൽ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്ലീൻ തീർഥടന പതാക ഉയർത്തി.
തുടർന്നു നടന്ന പ്രരംഭ ദിവ്യബലിക്കും അദ്ദേഹം മുഖ്യകാർമികനായി. നെടുമങ്ങാട് ഫൊറോന വികാരി ഷാജി ഡി. സാവിയോ വചന സന്ദേശം നൽകി. കുരിശുമല റെക്ടർ ഡോ. ടി. ബിനു, ഫാ. റിനോയ് കാട്ടിപറമ്പിൽ ഒഎസ് ജെ, ഫാ. റ്റൈറ്റസ്, ഫാ. വിജിൻ, ഫാ. ലിജുമോൻ തുടങ്ങിയവർ സഹകാർമികരായി.
ഇന്നു രാവിലെ ഒന്പതിനു പ്രാരാംഭ പ്രാർഥന, രാവിലെ 9.30ന് ബ്രദർ സുജീഷും സംഘവും (നവജീവൻ വെള്ളനാട്) നയിക്കുന്ന കുരിശിന്റെ വഴി. തുടർന്നു വിശുദ്ധ കുരിശിന്റെ ആശീർവാദം,11.30ന് തച്ചൻകോട് ഇടവക വികാരി റവ. ഫാ. യോഹന്നാൻ വിൽഫ്രഡ് ഒഎഫ്എമ്മിന്റെ മുഖ്യ കർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും.
ആര്യനാട് ഫൊറോനയിലെ എല്ലാ വൈദികരും സഹകാർമികരാകും. തുടർന്നു പറണ്ടോട് ഇടവക വികാരി റവ. എ.എസ്. ഫാ. പോൾ വചന സന്ദേശം നൽകും. ചടങ്ങുകൾക്കു ആര്യനാട് ഫൊറോന നേതൃത്വം നൽകും.