സൗജന്യ ലാപ്പ്ടോപ്പ് വിതരണം
1541795
Friday, April 11, 2025 6:54 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കിയ വാര്‍ഡുകളില്‍ നിന്നു തെരെഞെടുക്കപ്പെട്ട എസ്സി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ലാപ്ടോപ്പ് വിതരണം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പ്രസിഡന്റ് എസ്. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീലകുമാരി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മഞ്ചു ഷാജയന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് റെജികുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ധന്യ പി. നായര്‍,
കെ.എസ്. ജയചന്ദ്രന്, മിനി പ്രസാദ്, സചിത്ര സ്നേഹലത, വിമല, സിഡിഎസ് ചെയര്പേഴ്സന് സചിത്ര, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.