ബീ കീപ്പിങ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം
1541505
Thursday, April 10, 2025 6:52 AM IST
നേമം: സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍ സര്‍ക്കാരിന് സൃഷ്ടിക്കാന്‍ കഴിഞ്ഞതായി മന്ത്രി പി. രാജീവ് പറഞ്ഞു. ഇതില്‍ 31 ശതമാനവും സ്ത്രീ സംരംഭകരാണ്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ബീ കീപ്പിങ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം പാപ്പനംകോട് പൂഴിക്കുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ഖാദിബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന്, പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ, ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷ്, ബോര്‍ഡ് അംഗങ്ങളായ എസ്. ശിവരാമന്, കമലാ സദാനന്ദന്, കെ.പി. രണദിവെ, കെ.എസ്. രമേഷ് ബാബു, കെ. ചന്ദ്രശേഖരന്, സാജന് തൊടുക, വാര്‍ഡ് കൗണ്‍സലര്‍ യു. ദീപിക, മേരി വിര്‍ജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.