പൂമണി മാസ്റ്റര്‍ അനുസ്മരണം
1541792
Friday, April 11, 2025 6:52 AM IST
വെള്ളറട: ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ എള്ളുവിള പൂമണി മാസ്റ്ററുടെ ഏഴാമത് ചരമ വാര്‍ഷികം ആചരിച്ചു. പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി വെള്ളറട അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രവര്‍ത്തക യോഗം സംസ്ഥാന കമ്മിറ്റി അംഗം റോബിന് പ്ലാവിള ഉദ്ഘാടനം ചെയ്തു.
കുന്നത്തുകാല്‍ മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാര്‍ നാറാണി അധ്യക്ഷത വഹിച്ചു. സ്മൃതി ദിനാചരണ പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തകര്‍ രാവിലെ കുന്നത്തുകാലില്‍ ഛായാചിത്രത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. യോഗത്തില്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം സ്വാമിദാസ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.