തൂക്കം വ്രതം അനുഷ്ടിച്ച 13വയസുകാരനെ പോലീസ് മർദിച്ചെന്നു പരാതി
1542098
Saturday, April 12, 2025 6:50 AM IST
പോത്തൻകോട്: തൂക്കം വ്രതം അനുഷ്ടിച്ച 13വയസുകാരനെ പോലീസ് മർദിച്ചെന്നു പരാതി. മേനംകുളം എംകെആർഎ 43 ൽ എസ്എസ് സുമേഷിന്റെയും ആർ.എസ്. അശ്വതിയുടെയും മകൻ വിനായകിന് (13) ആണ് പരിക്കേറ്റത്. വിനായക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിൽ ചികിത്സയിൽ ആണ്.
പോലീസ് ഉദ്യോഗസ്ഥനും മേനംകുളം സ്വദേശിയുമായ വി.എസ്. ശ്രീബുവിനെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. പാൽക്കര ഭഗവതി ക്ഷേത്രത്തിൽ തൂക്കത്തിനു വ്രതംനിന്ന വിനായക് ചടങ്ങുകൾക്കുശേഷം ക്ഷേത്രത്തിനു സമീപം നിൽക്കുമ്പോൾ അകാരണമായി പോലീസുകാരനായ ശ്രീബു മർദിക്കുകയായിരുന്നുവെന്നു പറയുന്നു.