റിമാന്‍ഡ് പ്രതിക്കെതിരേ വീണ്ടും പോക്സോ കേസ്
1542089
Saturday, April 12, 2025 6:37 AM IST
പേരൂര്‍ക്കട: 15 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനു റിമാന്‍ഡിലായ ആള്‍ക്കെതിരേ പേരൂര്‍ക്കട സ്റ്റേഷനില്‍ മറ്റൊരു പരാതികൂടി. 14 വയസുള്ള ഒരാണ്കുട്ടിയുടെ രക്ഷിതാക്കളാണ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. പേരൂര്‍ക്കട സ്വദേശി അഭിജിത്ത് (22) ആണ് പീഡനവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നത്.
തന്നോടു മോശമായി പെരുമാറിയെന്നു 14-കാരന് വീട്ടുകാരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പരാതിയുമായി എത്തിയത്. രണ്ടാമത്തെ പരാതി എത്തിയിരിക്കുന്നത് പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഭിജിത്തിനെതിരേയാണെന്നും ഇയാള്‍ക്കെതിരേ ഒരുകേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പേരൂര്‍ക്കട പോലീസ് അറിയിച്ചു.