മുട്ടത്തറയില്‍ യൂസ്ഡ് കാര്‍ വില്പന കേന്ദ്രത്തില്‍ തീപിടിത്തം
1541787
Friday, April 11, 2025 6:52 AM IST
പൂന്തുറ: മുട്ടത്തറ കല്ലുംമൂട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന യൂസ്ഡ് കാര്‍ വില്‍പ്പന കേന്ദ്രത്തില്‍ തീപിടിത്തം. ബുധനാഴ്ച രാത്രി 10.15 ഓടെയായിരുന്നു തീപിടിത്തം.
മുട്ടത്തറ സ്വദേശി ഗണേഷ്കുമാറിന്റെ ഉടമസ്ഥതയിലുളള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ റൂമിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു തീപിടിത്തത്തിനു കാരണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.
റൂമില്‍നിന്നും തീയും പുകയും ജീവനക്കാരന് വിവരം ചാക്ക ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു എസ്എഫ്ആര്‍ഒ റിയാസ് ഖാന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളെത്തി ഏകദേശം 30 മിനിറ്റ് സമയം ചെലവഴിച്ചാണു തീ പൂര്‍ണമായും നിയന്ത്രണ വിധേയ മാക്കിയത്.
തീപിടിത്തത്തില്‍ റൂമിലുണ്ടായിരുന്ന മേശ, കസാരകള്‍, പേപ്പറുകള്‍ തുടങ്ങിയവ കത്തിനശിച്ചു. ഫയര്‍ഫോഴ്സ് അധികൃതരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു വന്‍ അപകടം ഒഴിവായി.