ബോണക്കാട് കുരിശുമലയിൽ കുരിശിന്റെ വഴി നടത്തി
1542086
Saturday, April 12, 2025 6:37 AM IST
വിതുര: കിഴക്കിന്റെ കാൽവരി ബോണക്കാട് കുരിശുമലയുടെ രണ്ടാംദിന തീർഥാടനം നടന്നു. കുരിശിന്റെ വഴിക്ക് വെള്ളനാട് നവജീവൻ ബ്രദേഴ്സ് നേതൃത്വം നല്കി. തുടർന്നു നടന്ന ദിവ്യബലിക്ക് ആര്യനാട് ഫൊറോന വികാരി ഷൈജുദാസ് മുഖ്യകർമികനായി. ഫാ. എ.എസ്. പോൾ വചനസന്ദേശം നൽകി.
കുരിശുമല റെക്ടർ റവ. ഡോ. ടി. ബിനു, ഫാ. ജോസഫ് ഷാജി, ഫാ. യോഹന്നാൻ ഒഎഫ്എം, ഫാ. റിനോയി കാട്ടിപറമ്പിൽ, ഫാ. ലിജോ മോൻ ലീൻ തുടങ്ങിയവർ സഹകാർമികരായി. ആര്യനാട് ഫെറോനായാണ് നേതൃത്വം നൽകിയത്.
മൂന്നാം ദിനമായ ഇന്നു ചുള്ളിമാനൂർ ഫൊറോനയിലെ വൈദികരും വിശ്വാസികളുമാണ് നേതൃത്വം നൽകുന്നത്. ഇന്നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത സഹമെത്രാൻ ഡോ. ഡി. സെൽവരാജൻ മുഖ്യകർമികനാകും.